മോദി 2.0: സത്യപ്രതിജ്ഞ ലോക നേതാക്കള്‍ സാക്ഷ്യം വഹിക്കും

Saturday 25 May 2019 10:25 am IST

ന്യൂദല്‍ഹി : പതിനാറാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ മൂന്നിന് അവസിനിക്കുമ്പോള്‍ മോദിയുടെ രണ്ടാം ഊഴം ഗംഭീരമാക്കാനുള്ള പടയൊരുക്കത്തിലാണ് ബിജെപി നേതാക്കള്‍. സത്യപ്രതിജ്ഞയ്ക്കു മുമ്പായി നരേന്ദ്രമോദി ഇരുപത്തിയെട്ടാം തീയതി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും 29ന് അഹമ്മദാബാദിലെത്തി അമ്മയുടെ അനുഗ്രഹം തേടിയ ശേഷമായിരിക്കും സത്യപ്രതിജ്ഞ. 

അധികാരമേല്‍ക്കും മുമ്പ് 28 ന് മോദി വാരാണസിയിലും സന്ദര്‍ശനം നടത്തും. എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിനു മുന്നോടിയായി വെള്ളിയാഴ്ച വൈകീട്ട് മോദി രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് അദ്ദേഹം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കാന്‍ എത്തിയത്. രാജി രാഷ്ട്രപതി സ്വീകരിച്ചു.

സത്യപ്രതിജ്ഞയുടെ ഭാഗമായി എന്‍ഡിഎയുടെ എല്ലാ എംപിമാരോടും ശനിയാഴ്ചയും ഞായറാഴ്ചയുമായി ദല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക നേതാക്കളുടെ സാന്നിധ്യത്തിലാകും ഇത്തവണയും മോദിയുടെ സത്യപ്രതിജ്ഞ.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് സൂചന. അടുത്ത വ്യാഴാഴ്ചയാകും നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള നിരവധി നേതാക്കള്‍ മോദിക്ക് ആശംസയര്‍പ്പിച്ചിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് ആശംസയര്‍പ്പിച്ചത്. കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ള നേതാണ് ഇത് ആദ്യമായാണ് ഇന്ത്യയില്‍ ഭരണത്തുടര്‍ച്ചയില്‍ എത്തുന്നത് എന്ന പ്രത്യേകത മോദിയുടെ രണ്ടാം ഊഴത്തിനുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.