നഗരത്തിലെ വൈദ്യുതിമുടക്കം; പ്രതിഷേധമുയരുന്നു

Saturday 25 May 2019 11:05 am IST

കോതമംഗലം: വൈദ്യുതി മുടക്കം പതിവായതോടെ കെഎസ്ഇബിക്കെതിരെ വ്യാപാരികളും നാട്ടുകാരും രംഗത്ത്. മുന്നറിയിപ്പില്ലാതെ അടിക്കിടെ ഉണ്ടാകുന്ന വൈദ്യുതിമുടക്കത്തിനെതിരെയാണ് ജനരോഷം ഉയര്‍ന്നിട്ടുള്ളത്. 

ഒരുദിവസത്തില്‍തന്നെ നാലും അഞ്ചും പ്രാവശ്യം വൈദ്യുതിപോയാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് വരുന്നത്. കെഎസ്ഇബി സെക്ഷന്‍ഓഫീസിലേക്ക് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുവാന്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വല്ലപ്പോഴും ഫോണ്‍ എടുത്താല്‍ ഇപ്പോള്‍തന്നെവരും എന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് വീണ്ടും വൈദ്യുതി വരുന്നത്.

കഴിഞ്ഞദിവസങ്ങളില്‍ രാവിലെ നിലച്ച വൈദ്യുതി മണിക്കൂറുകള്‍ കഴിഞ്ഞാണ്‌വന്നത്. ഇത് റമ്‌ളാന്‍കാലത്ത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാല്‍ വൈദ്യുതി തടസം കോതമംഗലം നഗരത്തില്‍ മാത്രമാണുള്ളത്. 

ഉള്‍പ്രദേശങ്ങളില്‍ വൈദ്യുതിക്ക് യാതൊരുബുദ്ധിമുട്ടുമുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വൈദ്യുതിമുടക്കം പതിവായതോടെ ആയിരക്കണക്കിന് കച്ചവടക്കാരും താമസക്കാരും ദുരിതത്തിലായിരിക്കുകയാണ്. കോതമംഗലം നഗര ത്തില്‍ അറിയിപ്പ് നല്‍കാതെ തോന്നിയപോലെ കെഎസ്ഇബി നടത്തുന്ന പവര്‍കട്ട് അവസാനിപ്പിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുവാനുള്ള നീക്കത്തിലാണ് വ്യാപാരികളും നാട്ടുകാരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.