തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ ആഘോഷമില്ല. 2016 മെയ് 25ന് ആണ് പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലേറിയത്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റ കനത്ത പരാജയത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതില്‍ സംസ്ഥാനത്ത് 20 സീറ്റ് ഉള്ളതില്‍ ഒരെണ്ണം മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇതോടെ വാര്‍ഷികത്തിന്റെ പകിട്ട് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. നിലവില്‍ ന്യൂനപക്ഷവോട്ടുകളും ഹിന്ദുവോട്ടുകളും ഒരുപോലെ ഇടതുമുന്നണിയെ കൈവിട്ടതില്‍ മുഖ്യമന്ത്രിയുടെ ശൈലിയേയും പ്രവര്‍ത്തിയേയും ഒരുപോലെ വിമര്‍ശിക്കുകയാണ്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനം ആയിരുന്നു. ഇതിനും ആഘോഷം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. അധികാരമേറ്റതിനു ശേഷമുള്ള 1000 ദിനവും കഴിഞ്ഞ രണ്ട് മന്ത്രിസഭാ വാര്‍ഷികവും വലിയ രീതിയില്‍ ആഘോഷിച്ചിരുന്നതാണ്.
എന്നാല്‍ ഇത്തവണ മന്ത്രിസഭാ വാര്‍ഷികത്തിനും ആഘോഷമില്ല.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ആഘോഷമൊന്നും ഇല്ല. അതിനു ശേഷവും ആഘോഷ പരിപാടികള്‍ ഉണ്ടാകില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: