റിയാദ് : സൗദിയിലേയ്ക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സൗദിയിലെ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി 24 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. വ്യാഴാഴ്ചത്തെ ആക്രമണം നജ്റാന് വിമാനത്താവളം ലക്ഷ്യമാക്കിയായിരുന്നെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
റിയാദില്‍ നിന്നും 840 കിലോമീറ്റര്‍ അകലെയാണ് നജ്റാന് വിമാനത്താവളം. സൗദി യമന്‍ അതിര്‍ത്തിയിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി ഹൂതികള്‍ ഈ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: