കടല്‍മാര്‍ഗ്ഗം ഭീകരര്‍ എത്തുന്നു; തൃശൂരില്‍ സുരക്ഷ ശക്തമാക്കി

Saturday 25 May 2019 12:15 pm IST

കൊടുങ്ങല്ലൂര്‍: ഭീകരര്‍ കേരളത്തില്‍ എത്തുമെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ കടലോരങ്ങളില്‍ സുരക്ഷ ശക്തമാക്കി. ശ്രീലങ്കയില്‍ നിന്നുള്ള ഭീകരര്‍ കടല്‍മാര്‍ഗം നുഴഞ്ഞു കയറുമെന്നുള്ള ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. 

പതിനഞ്ചോളം ഐഎസ് പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ട് വെള്ള നിറത്തിലുള്ള ബോട്ടില്‍ പുറപ്പെട്ടിട്ടുള്ളതായും ഇവര്‍ കേരള തീരത്ത് കയറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്താനുമാണ് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.  

ഇതേ തുടര്‍ന്ന് കടലിലും കരയിലും പട്രോളിങ് ശക്തിപ്പെടുത്തി. ചാവക്കാട് വരെയുള്ള വാര്‍ഡ് കടലോര ജാഗ്രതാ സമിതിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.