എവറസ്റ്റിലെ ഗതാഗത കുരുക്കില്‍ അകപ്പെട്ട് മുന്ന് ഇന്ത്യാക്കാര്‍ മരിച്ചു

Saturday 25 May 2019 12:34 pm IST

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയില്‍ ഉണ്ടായ ഗതാഗത കുരുക്കില്‍ പര്‍വതാരോഹകരായ മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. പര്‍വതത്തില്‍നിന്ന് തിരിച്ചിറങ്ങുന്നതിനിടയിലാണ് സംഭവം നടക്കുന്നത്. പര്‍വതാരോഹകരുടെ അസാധാരണമായ തിക്കിലും തെരക്കിലും മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നതോടെ നിര്‍ജലീകരണം മൂലമാണ് മൂന്നുപേരുടെയും മരണം സംഭവിച്ചത്.

മുംബൈ സ്വദേശി അഞ്ജലി ഷെരാദ്(54), ഒഡീഷ സ്വദേശി കല്‍പന ദാസ്, പൂനെ സ്വദേശി നിഹാല്‍ അഷ്പാഗ് (27) എന്നിരവരാണ് മരിച്ചത്. എവറസ്റ്റില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തില്‍ മരിക്കുന്നവരുടെ എണ്ണം ആറായി. ബുധനാഴ്ച 200 മലകയറ്റക്കാര്‍ ഒന്നിച്ചെത്തിയതോടെയാണ് ഗതാഗത കുരുക്കിന് സമാനമായ അവസ്ഥയുണ്ടായത്. 

ഈ സീസണില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി 381 പേര്‍ക്കാണ് എവറസ്റ്റ് കയറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ചില്‍ തുടങ്ങി ജൂണില്‍ അവസാനിക്കുന്നതാണ് സീസണ്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.