നാഗമ്പടം പാലം പൊളിക്കാന്‍ തുടങ്ങി

Saturday 25 May 2019 12:42 pm IST

കോട്ടയം: കോട്ടയം നാഗമ്പടം പാലം പൊളിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാലം മുറിച്ച് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണി മുതലാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്.

പാലം പൊളിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ശനിയാഴ്ച അര്‍ധരാത്രി വരെയാണ് നിയന്ത്രണം. ഇതുവഴിയുള്ള 21 പാസഞ്ചര്‍ ട്രെയിനുകളും അഞ്ച് എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കി.

ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിടും. റോഡ് ഗതാഗതത്തിന് തടസ്സമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പാലത്തിന്റെ ഇരവശത്തുമുളള കമാനങ്ങളാണ് ആദ്യം മുറിച്ച് മാറ്റുന്നത്. 

തുടര്‍ന്ന് പാലം ആറ് ഭാഗങ്ങളായി മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റും. സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശേഷമാണ് ഇവ പൊളിക്കുന്നത്. പണി തുടങ്ങി 24 മണിക്കൂറിനുള്ളില്‍ പാലം പൂര്‍ണമായി പൊളിച്ചു നീക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

പൊളിക്കുമ്പോള്‍ പാലത്തിന്റെ ഭാഗങ്ങള്‍ താഴേക്ക് അടര്‍ന്ന് വീഴാതിരിക്കുന്നതിനായി ഇരുമ്പ് ബ്ലോക്കുകള്‍ ഉപയോഗിച്ച് താങ്ങി നിര്‍ത്തും. 300 ടണ്‍ ശേഷിയുള്ള രണ്ട് ക്രെയിനുകള്‍ പാലത്തിന്റെ ഇരുവശത്തും പ്രവര്‍ത്തിപ്പിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.