ശബരിമല ബാധിച്ചില്ല, എന്നാൽ വിശ്വാസികൾ വോട്ട് ചെയ്തില്ല - പിണറായി

Saturday 25 May 2019 3:15 pm IST

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം വിശ്വാസികൾ ഇടതുമുന്നണിക്ക് വോട്ട് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വസത്തെ അടിസ്ഥാനപ്പെടുത്തി ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സുപ്രീംകോടതി വിധിയാണ്. അതിൽ നിന്നും ഒരു സർക്കാരിനും ഒഴിഞ്ഞുമാറാനാവില്ല. ഏത് സർക്കാരാണെങ്കിലും ചെയ്യേണ്ട കാര്യങ്ങളാണ് ചെയ്തത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ രാജി വയ്ക്കില്ല. ജനങ്ങളുടെ മനസിൽ സർക്കാരിന് ഒരു സ്ഥാനമുണ്ട്. തന്റെ ശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. അമേഠിയിൽ തോൽക്കുമെന്ന ഭീതിയിലാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. ഇത് കോൺഗ്രസിന് വോട്ട് കിട്ടാൻ സഹായിച്ചു.  

തിരഞ്ഞെടുപ്പിലെ പരാജയത്തെ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയടക്കം എല്ലാ കമ്മിറ്റികളും പരിശോധിക്കും. ഇപ്പോഴും സർക്കാരിന് ജനപിന്തുണയുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.