പതിനാറാം ലോക്‌സഭ രാഷ്ട്രപതി പിരിച്ചുവിട്ടു

Saturday 25 May 2019 3:23 pm IST

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശയെ തുടര്‍ന്ന് ലോക്‌സഭ രാഷ്ട്രപതി പിരിച്ചുവിട്ടു്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലായിരുന്നു ലോക്‌സഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. 

രാഷ്ട്രപതിയെ നേരിട്ടുകണ്ട് പ്രധാനമന്ത്രി ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകീട്ട് പുതിയ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍ഡിഎ യോഗം ചേരുന്നുണ്ട്.

യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കും. ശേഷം രാഷ്ട്രപതിയെ കാണുന്ന മോദി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കും.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറടങ്ങുന്ന സംഘം രാഷ്ട്രപതിയെ കണ്ട് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ പട്ടിക നേരത്തെ കൈമാറിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.