രാജീവ് കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Saturday 25 May 2019 4:21 pm IST

ന്യൂദല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ അറസ്റ്റ് നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. തുടര്‍ന്നാണ് രാജീവ് സുപ്രീംകോടതിയെ സമീപിച്ചത്.

കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാനും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചു. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ആദ്യം അന്വേഷണം നടത്തിയ രാജീവ് കുമാര്‍ തെളിവുകള്‍ നശിപ്പിച്ചെന്ന്് സിബിഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും സിബിഐ സുപ്രീംകോടതിയില്‍ അപേക്ഷിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയെങ്കിലും അറസ്റ്റ് ചെയ്യുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ വിശ്വസ്ഥനാണ് രാജീവ് കുമാര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.