ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വിധിയെ സ്വാഗതം ചെയ്ത് ബിഎംഎസ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളുടെ മികവാണ് ഏഴുഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ ബോധ്യപ്പെടുന്നതെന്ന് ബിഎംഎസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ പറഞ്ഞു.
അഴിമതി രഹിത രാഷ്ട്രീയത്തിന് അനുകൂലമായ വിധിയെഴുത്താണ് രാജ്യത്തുണ്ടായത്. ബിജെപിയുടെ നേതൃത്വത്തെയും മുഴുവന്‍ കാര്യകര്‍ത്താക്കളെയും വിജയത്തില്‍ അഭിനന്ദിക്കുന്നു. തൊഴില്‍ മേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കണമെന്നും വ്രിജേഷ് ഉപാധ്യായ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: