കൃഷി മന്ത്രാലയത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം

Saturday 25 May 2019 4:31 pm IST

കൊച്ചി : വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്ന എല്‍ഒപി സ്‌കീം നിമിത്തം ഖജനാവിനുണ്ടാകുന്ന നഷ്ടം കണക്കാക്കണമെന്ന വിധി പാലിക്കുന്നതില്‍ കേന്ദ്ര കൃഷി മന്ത്രാലയം ആത്മാര്‍ത്ഥത കാട്ടിയില്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. 

ഇതില്‍ അര്‍ധമനസ്സോടെ കൃഷി മന്ത്രാലയം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

വിദേശ ട്രോളറുകളുടെ ആഴക്കടല്‍ മത്സ്യബന്ധനം മൂലമുണ്ടാകുന്ന നഷ്ടം കണക്കാക്കണമെന്ന വിധി പാലിച്ചില്ലെന്നാരോപിച്ച് കൊല്ലം സ്വദേശി എം.കെ. സലിം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.