പാക്കിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

Saturday 25 May 2019 4:42 pm IST

ക്വെറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പ്രവിശ്യ തലസ്ഥാനമായ ക്വെറ്റയിലെ റഹ്മാനിയ പള്ളിയിലാണ് സ്‌ഫോടനം. 

റംസാന്‍ മാസമായതിനാല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നിരവധിപേര്‍ എത്തിയിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. ദിവസങ്ങള്‍ക്കു മുന്‍പ് പ്രവിശ്യയിലെ ഗ്വാദറില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.