പിഎംഒ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് മോദി

Saturday 25 May 2019 5:31 pm IST

ന്യൂദല്‍ഹി : മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് മോദി. എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനവും സഹകരണവും പിഎംഒയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ചെന്നും വ്യക്തമാക്കി. 

നിങ്ങള്‍ പല പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ടാകുമെങ്കിലും നിങ്ങളെ കണ്ട പ്രധാനമന്ത്രി ഞാന്‍ മാത്രമാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞ മോദി ഉദ്യോഗസ്ഥരുടെ ത്യാഗത്തിനും കഠിനാധ്വാനത്തിനും നന്ദി പറഞ്ഞു. ഒരിക്കലും ജോലിയുടെ ഭാരം തന്നിലേക്ക് എത്താന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചിട്ടില്ല.

തന്റെ ലക്ഷ്യം പിഎംഒയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കലായിരുന്നില്ല മറിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുക ആയിരുന്നു. ഒരു ഘട്ടത്തിലും തന്നെ ഒറ്റയ്ക്കാകാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 

ഉള്ളിലെ വിദ്യാര്‍ത്ഥിയെ ഒരിക്കലും മരിക്കാന്‍ അനുവദിക്കാത്തതാണ് തന്റെ വിജയം രഹസ്യമെന്ന് പറഞ്ഞ നരേന്ദ്ര മോദി ഉദ്യോഗസ്ഥര്‍ തന്റെ ഗുരുതുല്യരാമെന്നും അവരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം അനുസ്മരിച്ചു. പുതിയ ഊര്‍ജ്ജവുമായി താന്‍ വീണ്ടു വരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.