സൂറത്ത് തീപിടിത്തം, മരണം 23 ആയി കെട്ടിട ഉടമ അറസ്റ്റില്‍

Saturday 25 May 2019 7:49 pm IST

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ കോച്ചിങ് സെന്ററിന് തീപിടിച്ച് മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം 23 ആയി. സംഭവത്തില്‍ കെട്ടിട ഉടമ ഭാര്‍ഗവ ഭൂട്ടാനി അറസ്റ്റില്‍.കെട്ടിട ഉടമകളായ ജിഗ്‌നേഷ്, ഭാര്‍ഗവ എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം തന്നെ കേസെടുത്തിരുന്നു. 

കെട്ടിടത്തില്‍ അഗ്നിസുരക്ഷ സംവിധാനങ്ങളില്ലെന്ന് പോലീസ് കണ്ടെത്തി. അഗ്നിരക്ഷാ വകുപ്പില്‍ നിന്ന് സാക്ഷ്യപത്രം ലഭിക്കും വരെ കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ പോലീസ് നിര്‍ദേശിച്ചു. സൂറത്തിലെ സര്‍ത്താനയിലുള്ള തക്ഷശില കോംപ്ലക്‌സിലാണ് ഇന്നലെ വൈകിട്ട് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം രണ്ടാം നിലയില്‍ നിന്ന് തീപടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിപാരം നല്‍കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.