കേരളത്തിലേത് നാടിന് എതിരായി ചിന്തിക്കുന്ന സമൂഹം -രാജസേനന്‍

Saturday 25 May 2019 7:52 pm IST

 

 തിരുവനന്തപുരം; കേരളം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ രാജസേനന്‍. . തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും സുരേഷ് ഗോപിയും തോറ്റപ്പോള്‍തോറ്റുപോയത് നന്മയും വിശ്വാസവുമാണെന്നും രാജസേനന്‍. ഫെയസ്ബുക്ക് ലൈവില്‍ പറഞ്ഞു                                                                 

രാജസേനന്റെ വാക്കുകള്‍                                                                                                       

 ഭാരതം ബിജെപിയും നരേന്ദ്ര മോദിയും ചേരര്‍ന്ന് എടുക്കുകയാണെന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. അക്ഷരാര്‍ഥത്തിലല്‍  അത് സംഭവിച്ചു. ഭാരതം മോദിജിയും ബിജെപിയും ചേരര്‍ന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍;ട്ടിക്കും തിരിച്ചുനല്‍കാന്‍ കഴിയാത്ത രീതിയില്‍അസാമാന്യ വിജയത്തോടു കൂടി എടുത്തു.                                                      

പക്ഷേ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒന്നുകൂടി തെളിയിച്ചു എന്നുള്ളതാണ് ഏറ്റവും ദു:ഖകരമായ സത്യം. ശ്രീ കുമ്മനവും കെ. സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ ഇവിടെ തോറ്റപ്പോള്‍ തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും അക്രമവും. വേറൊന്നുമില്ല, കാലാകാലങ്ങളായി നമ്മളിങ്ങനെ മണ്ടത്തരം കാണിച്ച് തെളിയിച്ചതാണ്. ഇനിയും അനുഭവിക്കുക, അത്രേയുള്ളൂ. പക്ഷേ ഒരു കാര്യം, സ്വന്തം നാടിന് എതിരായിട്ട് ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. തീരര്‍ച്ചയായും സങ്കടമുണ്ട്, ഒരുപാട് വിഷമമുണ്ട്. നന്ദി... രാജസേനന്‍ പറഞ്ഞു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.