സി.ഒ.ടി.നസീര്‍ വധശ്രമം:രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റില്‍

Saturday 25 May 2019 8:20 pm IST

തലശ്ശേരി: വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിപിഎം നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായിരുന്ന സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റില്‍. എരഞ്ഞോളി പൊന്ന്യത്തെ അശ്വന്ത് (20), കൊളശ്ശേരി കളരിമുക്കിലെ കുന്നിലേരി മീത്തല്‍ സോജിത്ത് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

അശ്വന്ത് അക്രമത്തില്‍ നേരിട്ട് പങ്കെടുത്തയാളും സോജിത്ത് നസീറിനെ അക്രമികള്‍ക്ക് കാണിച്ച് കൊടുത്തയാളുമാണ്. അറസ്റ്റിലായ ഇരുവരും കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്. കൊളശ്ശേരിയിലെ സിപിഎമ്മുകാരനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെയും പ്രതിയാണ് സോജിത്ത്. 

സിപിഎം വിട്ട് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച വിരോധത്തിലാണ് നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ഇവര്‍ മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ പങ്കില്ലെന്ന് കോടിയേരിയടക്കം നേതാക്കള്‍ പറയുന്ന സാഹചര്യത്തിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.