സര്‍ക്കാരുണ്ടാക്കാന്‍ മോദിയെ ക്ഷണിച്ച് രാഷ്ട്രപതി

Saturday 25 May 2019 9:47 pm IST

ന്യൂദല്‍ഹി: സര്‍ക്കാരുണ്ടാക്കാന്‍ നരേന്ദ്ര മോദിയെ ക്ഷണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അമിത് ഷായുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സംഘം രാഷ്ട്രപതിയെ കണ്ട് അവകാശവാദമുന്നയിച്ചതിന് ശേഷമാണ് മോദിയെ മന്ത്രിസഭ രൂപീകരിക്കുന്നതിനായി രാഷ്ട്രപതി ക്ഷണിച്ചത്.

മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ പട്ടികയും സത്യപ്രതിജ്ഞയുടെ തീയതിയും നല്‍കാനും രാഷ്ട്രപതി മോദിയോട് ആവശ്യപ്പെട്ടു. നേരത്തെ എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്രമോദിയെ വീണ്ടും  എന്‍ഡിഎയുടെ നേതാവായി തെരഞ്ഞെടുത്തിരുന്നു.

സത്യപ്രതിജ്ഞ ഈ മാസം 30 ഉണ്ടായേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.