ആചാര വിരുദ്ധര്‍ പിന്തുണച്ചത് യുഡിഎഫിനെ

Sunday 26 May 2019 3:16 am IST

ആലപ്പുഴ: ശബരിമലയില്‍ സിപിഎമ്മിന്റേയും ഇടതുസര്‍ക്കാരിന്റെയും പിന്തുണയില്‍ ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചവരും തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത് യുഡിഎഫിനെ. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ച് വോട്ട് തേടിയ യുഡിഎഫിന്റേയും കോണ്‍ഗ്രസ്സിന്റെയും ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ വെളിപ്പെടുത്തല്‍. ശബരിമലയില്‍ ഇരുളിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ പ്രവേശിപ്പിച്ച യുവതികള്‍ ഈ കൂട്ടായ്മയെ പിന്തുണയ്ക്കുന്നവരാണ്. 

കേരളത്തിലേയും അയല്‍ സംസ്ഥാനങ്ങളിലെയും വനിതാ ആക്ടിവിസ്റ്റുകളെ ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കുന്നതിനായി ഏകോപിപ്പിച്ചതും ഈ കൂട്ടായ്മായിരുന്നു. മുസ്ലിം മതതീവ്രവാദ സംഘടനകള്‍ മാത്രമല്ല, ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവരുടേയും പിന്തുണയോടെയാണ് യുഡിഎഫ് വിജയം നേടിയതെന്ന് വ്യക്തമാകുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍

ഈ കൂട്ടായ്മയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവവല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു. അഖിലേന്ത്യാ തലത്തിലെ ബിജെപി മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് വര്‍ധിപ്പിക്കണമെന്നാഗ്രഹിച്ച് കോണ്‍ഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും. തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകള്‍ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കള്‍ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട്. 

പരമ്പരാഗതമായി ഇടതിനു വോട്ടു ചെയ്തു പോന്ന ബിജെപിക്കെതിരായി പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാന്‍ നിലപാടുള്ള അനവധിയനവധി പേര്‍ യുഡിഎഫിന് വോട്ട് ചെയ്ത് കോണ്‍ഗ്രസ്സിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.