മെസിക്ക് ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം

Sunday 26 May 2019 6:18 am IST

മാഡ്രിഡ്: യൂറോപ്യന്‍ ലീഗുകളില്‍ തുടര്‍ച്ചയായി മൂന്ന് തവണ കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. പിഎസ്ജി മുന്നേറ്റ താരം കൈലിയന്‍ എംബാപ്പെയെ പിന്തള്ളിയാണ് മെസി കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം സ്വന്തമാക്കിയത്. 

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്കായി മെസി 36 ഗോള്‍ നേടിയപ്പോള്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കായി എംബാപ്പെ 33 ഗോളടിച്ചു. സീസണിലെ അവസാന ലീഗ് മത്സരത്തില്‍ നാല് ഗോള്‍ നേടിയിരുന്നെങ്കില്‍ എംബാപ്പെക്ക് ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം സ്വന്തമാക്കാമായിരുന്നു. 

മെസിയുടെ ഗോളടി മികവാണ് ലാലിഗയില്‍ ബാഴ്‌സയെ കിരീടത്തിലെത്തിച്ചത്. ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം മോഹിച്ചിരുന്നില്ലെന്നും ടീമിനെ വിജയത്തിലെത്തിക്കുന്നതിനാണ് പ്രാധാന്യമെന്നും മെസി പ്രതികരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.