ലണ്ടന്‍: ലോകകപ്പ് ടീമില്‍ ഇടം നേടാത്തതിന്റെ നിരാശയിലാണ് അമ്പാട്ടി റായുഡു തന്നെ ത്രിഡി കണ്ണടയുമായി ഉപമിച്ചതെന്ന് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസിലാക്കാവുന്നതാണ്. വ്യക്തിപരമായി തന്നെ മോശപ്പെടുത്താനല്ല റായിഡു ശ്രമിച്ചത്. അദ്ദേഹത്തിന്റെ സാഹചര്യം മനസിലാക്കുന്നെന്നും ശങ്കര്‍ പറഞ്ഞു.
ശങ്കര്‍ ടീമിന് മൂന്ന് രീതിയില്‍ ഗുണമാകുമെന്ന പ്രസ്താവനയുമായി ഇന്ത്യന്‍ ടീം സെലക്ടര്‍ എം.എസ്.കെ. പ്രസാദ് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് റായിഡു ലോകകപ്പ് കാണാന്‍ ത്രീ ഡി കണ്ണട വാങ്ങണമെന്ന പരാമര്‍ശം നടത്തിയത്.
ലോകകപ്പ് ടീമില്‍ ഇടം നേടുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. കിട്ടിയ അവസരം മുതലാക്കുകയാണ് ലക്ഷ്യം. എത്ര മത്സരം കളിച്ചാലും ടീമിനെ വിജയിപ്പിക്കുകയാണ് പ്രധാനമെന്നും ശങ്കര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: