വിശ്രമമില്ലാതെ മോദി ദൗത്യം തുടരുന്നു:അമിത് ഷാ

Saturday 25 May 2019 10:29 pm IST

ന്യൂദല്‍ഹി: ഇരുപത് വര്‍ഷമായി നരേന്ദ്രമോദി അവധിയെടുത്തിട്ടില്ലെന്നും ഒരു ദിവസം പോലും വിശ്രമിക്കാതെ രാഷ്ട്രീയ-ഭരണ ദൗത്യം തുടരുകയാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദിയെ നേതാവായി തെരഞ്ഞെടുത്തതിനു ശേഷം അദ്ദേഹത്തെ അഭിനന്ദിച്ചു സംസാരിക്കുകയായിരുന്നു അമിത് ഷാ.  

ജനാധിപത്യത്തിന്റെ വിജയത്തെയാണ് ബിജെപിയുടെ വലിയ വിജയം വ്യക്തമാക്കുന്നത്. എന്താണോ ജനങ്ങളോട് പറഞ്ഞത് അതു മോദി ചെയ്തു എന്ന രാജ്യത്തെ ജനങ്ങളുടെ വിശ്വാസമാണ് ഇത്രവലിയ വിജയത്തിന് കാരണം. ബിജെപിക്കും എന്‍ഡിഎയ്ക്കും ലഭിച്ചത് ചരിത്രവിധിയാണ്. ഭീകരവാദത്തെ ഫലപ്രദമായി തടയാന്‍ മോദി ഭരണത്തിന് സാധിച്ചു.

ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ വിജയകരമായത് തെരഞ്ഞെടുപ്പ് ഫലത്തെ അനുകൂലമാക്കി. വാഗ്ദാനങ്ങള്‍ പാലിച്ച പ്രധാനമന്ത്രിയായി രാജ്യത്തെ ജനങ്ങള്‍ മോദിയെ കണ്ടു. ജാതിവാദത്തെയും കുടുംബാധിപത്യത്തെയും തകര്‍ത്ത ജനവിധിയാണ് ഉണ്ടായത്. ഭരണമികവിന്റെ രാഷ്ട്രീയത്തെയാണ് ജനങ്ങള്‍ക്കാവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ഭരണമികവിന്റെ മാതൃകയെ രാജ്യം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.