മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു

Sunday 26 May 2019 10:20 am IST

ന്യൂദല്‍ഹി : നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. അതിനു പിന്നാലെയാണ് മോദിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. തന്നെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി മോദിക്ക് കൈമാറി.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, നേതാക്കളായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, സുഷമാ സ്വരാജ്, ഘടകകക്ഷി നേതാക്കളായ പ്രകാശ് സിങ് ബാദല്‍, നിതീഷ് കുമാര്‍, രാം വിലാസ് പാസ്വാന്‍, ഉദ്ധവ് താക്കറെ, പളനിസാമി, കോണ്‍റാഡ് സാങ്മ, നെഫ്യു റിയോ എന്നിവരടങ്ങുന്ന സംഘമാണു രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്.

അതേസമയം പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ പേരുകളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയവും തീയതിയും നിര്‍ദ്ദേശിക്കാനും മോദിയോടു രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വതയാര്‍ജ്ജിക്കുകയാണെന്നും നരേന്ദ്രമോദി അറിയിച്ചു. തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തില്‍ അഹങ്കരിക്കരുത്. വിഐപി സംസ്‌കാരം പിന്തുടരാനും പാടില്ല. അധികാരത്തിലും പ്രശസ്തിയിലും വീണുപോകരുതെന്നും അദ്ദേഹം സഖ്യ കക്ഷികളെ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.