നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Sunday 26 May 2019 11:08 am IST

 

കൊഹിമ : നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. 

ഇന്തോ- മ്യാന്മാര്‍ അതിര്‍ത്തി പ്രദേശമായ മോന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയാണ് ഈ വിവരം സ്ഥിതീകരിച്ചത്. ആക്രമണത്തിന് പിന്നില്‍ ആരായാലും ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.