ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ്

Sunday 26 May 2019 12:04 pm IST

പത്തനംതിട്ട : ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവുള്ളതായി കണ്ടെത്തല്‍. ഓഡിറ്റിങ്ങില്‍ 40 കിലോ സ്വര്‍ണത്തിന്റേയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ സ്വര്‍ണവും വെള്ളിയും സ്ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ല. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം സ്ട്രോങ് റൂം തുറന്ന് തിങ്കളാഴ്ച പരിശോധന നടത്താന്‍ തീരുമാനിച്ചു. 

കുറവ് കണ്ടെത്തിയ സ്വര്‍ണവും വെള്ളിയും സ്ട്രോങ് റൂമില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യം തിങ്കളാഴ്ച പരിശോധിക്കും. ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ് തിങ്കളാഴ്ച പരിശോധന നടത്തുക. ഉച്ചയ്ക്ക് 12മണിയോടെ സ്ട്രോങ് റൂം മഹസര്‍ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2017ന് ശേഷം മൂന്ന് വര്‍ഷത്തെ വഴിപാടാണ് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. ആറന്മുളയിലുള്ള സ്‌ട്രോങ് റൂം മഹസ്സറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.