ശബരിമല : വിവാദം അനാവശ്യമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Sunday 26 May 2019 1:12 pm IST

തിരുവനന്തപുരം : ശബരിമലയില്‍ വഴിപാടായി കിട്ടയ സ്വര്‍ണത്തിലും വെള്ളിയിലും കുറവ് വന്നെന്ന വിവാദം അനാവശ്യമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഒരു വീഴ്ച പറ്റിയിട്ടില്ല.

ഒരു തരി സ്വര്‍ണം പോലും സ്ട്രോങ് റൂമില്‍ നിന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. വിവാദത്തിനു പിന്നില്‍ മുന്‍ ദേവസ്വം ബോര്‍ഡ് ഉദ്യാഗസ്ഥനാണെന്നും പത്മകുമാര്‍ ആരോപിച്ചു.

ദേവസ്വം ബോര്‍ഡിന്റെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ എങ്കിലും വ്യത്യാസം കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ അതിന് ഉത്തരവാദിത്വം വഹിക്കണമെന്നും അവരുടെ പെന്‍ഷന്‍ അടക്കുമള്ള ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.