സ്മൃതി ഇറാനിയുടെ അനുയായിയുടെ മരണം : പ്രതികള്‍ അറസ്റ്റില്‍

Sunday 26 May 2019 4:03 pm IST

ലഖ്‌നൗ : അമേത്തിയില്‍ സ്മൃതി ഇറാനിയുടെ അടുത്ത അനുയായി വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതയി റിപ്പോര്‍ട്ട്. ബിജെപി പ്രാദേശിക നേതാവും മുന്‍ ഗ്രാമ പ്രമുഖനുമായ സുരേന്ദ്ര സിങ്ങിനെ ഞായറാഴ്ച വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംശയത്തിന്റെ അടിസ്താനത്തിലാണ് ചിലരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുരേന്ദ്ര സിങ് ഗ്രാമത്തലവനായിരുന്നപ്പോള്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങളോ മുന്‍ വൈരാഗ്യമോ ആണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സുരേന്ദ്ര സിങ് അമേത്തിയിലെ വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങവേ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വെടിയേറ്റത്. സംഭവത്തെ തുടര്‍ന്ന് സമൃതി ഇറാനി സുരേന്ദ്ര സിങ്ങിന്റെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.