സോഷ്യല്‍ മീഡിയയിലൂടെ മോദിക്ക് വധഭീഷണി

Monday 27 May 2019 5:00 am IST

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണിയുമായി ജിഹാദി ശക്തികള്‍. ഭീകരവാദത്തിനെതിരെ നരേന്ദ്രമോദി സ്വീകരിച്ച ശക്തമായ നടപടികളാണ് ഭീഷണിക്ക് കാരണം. ഇത് സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി മോദി വീണ്ടും പ്രധാനമന്ത്രിയാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ ജിഹാദി ശക്തികള്‍ വധ ഭീഷണി മുഴക്കുന്നത്. മോദിയുടെ സമയം അടുത്തെന്നും അദ്ദേഹം ഉടന്‍ കൊല്ലപ്പെടുമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍.

ജമ്മു കശ്മീരില്‍ തീവ്രവാദത്തിന് സഹായം ചെയ്ത ജെകെഎല്‍എഫ്, ജമാഅത്തെ ഇസ്ലാമിക് തുടങ്ങിയ സംഘടനകളെ നിരോധിച്ചു. കൂടാതെ ജിഹാദി പ്രവര്‍ത്തനത്തിനായുള്ള സാമ്പത്തിക ശ്രോതസ്സുകളും എന്‍ഡിഎ സര്‍ക്കാര്‍ ഇല്ലാതാക്കിയിരുന്നു.

അതുകൊണ്ട് തന്നെ മോദി വീണ്ടും അധികാരത്തിലേറുമ്പോള്‍ ഇന്ത്യയില്‍ ഭീകരര്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ഇത്തരത്തിലുള്ള ഭീഷണികള്‍ക്ക് പിന്നിലെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.