മറയൂര്‍: കാന്തല്ലൂരില്‍ വേനല്‍മഴയോടൊപ്പം ആലിപ്പഴം പൊഴിഞ്ഞു. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മഴ പെയ്തത്. കഴിഞ്ഞ വര്‍ഷം മേയിലും ഇത്തരത്തില്‍ ആലിപ്പഴം വര്‍ഷിച്ചിരുന്നു.
ആലിപ്പഴം സഞ്ചാരികള്‍ക്ക് കൗതുക കാഴ്ച്ചയായി. എന്നാല്‍ ഫലവര്‍ഗ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഒന്നരപ്പതിറ്റാണ്ട് മുന്‍പ് എല്ലാവര്‍ഷവും മറയൂര്‍ മലനിരകളില്‍ ആലിപ്പഴ മഴ പെയ്തിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് മറയൂര്‍-കാന്തല്ലൂര്‍ മേഖലയില്‍ ആലിപ്പഴം പൊഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: