വാരഫലം- ജൂണ്‍ 16 മുതല്‍ ജൂണ്‍ 22 വരെ

Monday 17 June 2019 11:32 am IST

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജന്മാന്തര ദുരിതങ്ങള്‍ക്ക് ശമനമുണ്ടാവും. സന്താനങ്ങളുടെ ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ വിജയിക്കും. നൂതന വാഹന യോഗമുണ്ട്. കിട്ടാക്കടങ്ങള്‍ തിരികെ ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)

ജലജന്യ വസ്തുക്കളില്‍നിന്ന് രോഗസാധ്യതയുണ്ട്. മത്സരപരീക്ഷകളില്‍ വിജയിക്കും. നൂതന ഭാഗ്യാനുഭവങ്ങള്‍ സിദ്ധിക്കും. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ ലാഭത്തില്‍ കലാശിക്കും.

മിഥുനക്കൂറ്: മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)

ശത്രുശല്യങ്ങളില്‍ വര്‍ധനവുണ്ടാവും. പിതൃസ്വത്ത് ആനുപാതികമായി തിരികെ ലഭിക്കും. സന്താനങ്ങള്‍ക്ക് മേന്മകളും കുടുംബസമാധാനവും നിലനില്‍ക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണകരമല്ല. കുടുംബഭദ്രത നിലനില്‍ക്കും. ഭാഗ്യാനുഭവങ്ങള്‍ സിദ്ധിക്കും. കിട്ടാക്കടങ്ങള്‍ തിരികെ ലഭിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

ഒരകന്ന ബന്ധു ശത്രുവായി തീരും. സന്താനങ്ങള്‍ക്കായുള്ള പരിശ്രമങ്ങള്‍ ഉന്നതിയെ പ്രാപിക്കും. മാതൃ കുടുംബത്തില്‍ നിന്നും സഹായം ലഭ്യമാവും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

വൈദേശികമായ യാത്രകള്‍ ഉപകാരപ്പെടും. സന്താനങ്ങള്‍ ഉന്നതിയെ പ്രാപിക്കും. ആരോഗ്യപരമായി കാലം അനുകൂലമാണ്.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

ധനാഗമമുണ്ടാവും. ചെലവ് വര്‍ധിക്കും. രോഗാതുര അവസ്ഥയില്‍ നിന്നും മോചനം സിദ്ധിക്കും. വാക്കു പാലിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

സ്വയംകൃതാനര്‍ത്ഥങ്ങള്‍ക്ക് ശമനമുണ്ടാവും. യാത്രകള്‍ അപകടത്തില്‍ കലാശിക്കും. ഒരു പുതിയ സൗഹൃദം സ്വയംകൃതാനര്‍ത്ഥങ്ങള്‍ക്ക് ശമനമുണ്ടാവും. യാത്രകള്‍ അപകടത്തില്‍ കലാശിക്കും. ഒരു പുതിയ സൗഹൃദം വന്നുചേരും. ധനപരമായ വൈഷമ്യമുണ്ടാവില്ല.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

കര്‍മ്മമേഖലയില്‍ മത്സരസ്വഭാവം നിഴലിക്കും. പണം മുടക്കിയ മേഖലയില്‍ പരാജയം വന്നുചേരും. സന്താനങ്ങള്‍ക്കായി അധിക  ധനം വിനിയോഗിക്കും.  ഒരാജന്മ ശത്രു മിത്രമായി ഭവിക്കും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ആത്മവിശ്വാസ കുറവു മൂലം ഏറ്റെടുത്ത പദ്ധതികള്‍ ഉപേക്ഷിക്കും. നാല്‍ക്കാലികള്‍ ഗൃഹത്തിന് ഐശ്വര്യമായ് ഭവിക്കും. നൂതന കുടുംബബന്ധങ്ങള്‍ വന്നുചേരും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

രാഷ്ട്രീയ പ്രതിസന്ധികളെ വിജയകരമായി നേരിടും. സ്ത്രീജനങ്ങള്‍ ഹേതുവായി അപവാദ ശ്രവണമുണ്ടാവും. സാമ്പത്തിക ക്രമക്കേടുകളില്‍ മനോദുരിതം അനുഭവിക്കേണ്ടിവരും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതിയുണ്ടാവും. താല്‍ക്കാലിക നിയമനങ്ങലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വാരം ഗുണകരമാണ്. ജോലി സ്ഥിരത ഉറപ്പാവും. ഭാഗ്യാനുഭവങ്ങള്‍ തേടി വരും.

ഫോണ്‍: 9446942424

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.