ചെന്നൈ: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് പങ്കെടുക്കും.
വ്യാഴാഴ്ച നടക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം രജനീകാന്ത് സ്വീകരിച്ചതായാണ് വിവരങ്ങള്‍. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവര്‍ക്കൊപ്പമാകും രജനീകാന്ത് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുക.
അതിനിടെ, മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ഹാസനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: