ന്യൂദൽഹി: പതിനേഴാം ലോക് സഭയുടെ ആദ്യ സമ്മേളനം ജൂൺ ആറിന് ചേരും. സ്പീക്കർ തെരഞ്ഞെടുപ്പ് പത്തിന് നടക്കും. ജൂൺ ആറിന് രാഷ്ട്രപതി സംയുക്ത സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രോട്ടേം സ്പീക്കറെ ജൂൺ ആറിന് തെരഞ്ഞെടുക്കും.
മെയ് 30 ന് ആണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. വൈകുന്നേരം ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രിക്കൊപ്പം മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിസഭായോഗം ചേരും. ഇതിൽ ലോക് സഭ വിളിച്ചു ചേർക്കുന്നത് ചർച്ചയാകും.
പ്രോട്ടേം സ്പീക്കർ ആരാകണമെന്നത് സംബന്ധിച്ച് ഇപ്പോൾ ധാരണയിലെത്തിയിട്ടില്ല. മുതിർന്ന എംപിയെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: