മുംബൈ: ബോളിവുഡ് ചലച്ചിത്ര താരം അജയ് ദേവഗണിന്റെ അച്ഛനും പ്രശസ്ത സ്റ്റണ്ട് സംവിധായകനുമായ വീരു ദേവഗണ്‍ അന്തരിച്ചു. മുംബൈയിലെ സാന്താക്രൂസിലുള്ള സൂര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
1999ല്‍ വീരു ദേവഗണിന്റെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്, അജയ് ദേവഗണ്‍, മനീഷ കൊയ്രാള, സുഷ്മിത സെന്‍ എന്നിവരഭിനയിച്ച ഹിന്ദുസ്ഥാനി കി കസം എന്ന സിനിമ വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എണ്‍പതോളം ഹിന്ദി സിനിമകളില്‍ സ്റ്റണ്ട് രംഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ദില്‍വാലെ, സാജിത് ഖാന്റെ ഹിമ്മത്വാല, ടിന്നു ആനന്ദിന്റെ സഹന്ഷ എന്നീ സിനിമകളിലൂടെയും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: