ഇസ്ളാമബാദ്: സിഖുകാരുടെ ആത്മീയാചാര്യനായ ഗുരു നാനാക്കിന്റെ പേരില്‍ പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള നാലു നില കൊട്ടാരം അക്രമികള്‍ ഭാഗികമായി പൊളിച്ചു വിറ്റു.
സിഖുകാരുടെയും ഹിന്ദുക്കളുടെയും തീര്‍ഥാന കേന്ദ്രമായിരുന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ചരിത്ര സ്മാരകം. ഓരോഭാഗമായി പൊളിച്ച് കിട്ടിയ കാശിന് വിറ്റഴിക്കുകയായിരുന്നു. പാക് സര്‍ക്കാര്‍ ഇത് അറിഞ്ഞ മട്ടില്ല.
ഹിന്ദു ദേവീദേവന്മാരെയും കൊട്ടാരത്തില്‍ ചിത്രീകരിച്ചിരുന്നു.ലാഹോറില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള നരോവല്‍ പട്ടണത്തിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍നിന്നടക്കം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കാറുണ്ടെന്ന് 16 മുറികളാണ് കൊട്ടാരത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: