ഉണ്ണി മുകുന്ദനെ സന്ദര്‍ശിച്ച് വി മുരളീധരന്‍

Monday 27 May 2019 5:28 pm IST

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വിജയാശംസകള്‍ നേര്‍ന്നതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട നടന്‍ ഉണ്ണി മുകുന്ദനെ വി മുരളീധരന്‍ എം പി സന്ദര്‍ശിച്ചു. സര്‍ക്കാരിനെയും നേതാക്കളെയും വിമര്‍ശിക്കുന്നതിനൊപ്പം അഭിനന്ദിക്കാനും ഒരു പൗരന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷമാണു പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ചു ഉണ്ണി മുകുന്ദന്‍ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റ് ഇട്ടത്. തുടര്‍ന്ന് നടനെതിരെ വ്യാപക സൈബര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു .ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രധാന മന്ത്രിയെ അഭിനന്ദിച്ചതില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് ചൂണ്ടി കാട്ടി ഉണ്ണി മുകുന്ദന്‍ വീണ്ടും രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലം ചിലരെ നിരാശപ്പെടുത്തിയിട്ടുണ്ടാകാമെന്നും പക്ഷെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത് ആരെ ആയാലും അവരെ അഭിനന്ദിക്കേണ്ടത് ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.