ജമാ അത്ത് കൗണ്‍സിലിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം

Monday 27 May 2019 6:29 pm IST

തിരുവനന്തപുരം: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുന്ന 30ന് സംസ്ഥാനത്ത് ദുഃഖാചരണം നടത്താന്‍ തീരുമാനിച്ച ജമാ അത്ത് കൗണ്‍സിലിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള. 

തല തിരിഞ്ഞ ചില സമുദായ നേതാക്കളുടെ രാജ്യദ്രോഹപരമായ നീക്കത്തെ പ്രബുദ്ധരും ദേശസ്‌നേഹികളുമായ മുസ്ലിം സമുദായം എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള പ്രത്യാശ പ്രകടിപ്പിച്ചു. സമുദായ സൗഹാര്‍ദം തകര്‍ക്കുക എന്ന കുര്‍സിത ശ്രമമാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെന്നും അത് പൊതുസമൂഹം തിരിച്ചറിയണമെന്നും ബിജെപി അധ്യക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.