ശബരിമല; പ്രകോപന പരാമര്‍ശവുമായി ആലപ്പുഴ നിയുക്ത എംപി എ.എം ആരിഫ്

Monday 27 May 2019 6:40 pm IST
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കില്‍ എസ്എഫ്‌ഐയിലെയും ഡിവൈഎഫ്‌ഐലെയും നൂറ് കണക്കിന് യുവതികള്‍ ശബരിമലയില്‍ എത്തുമായിരുന്നുവെന്ന് എം.എ. ആരിഫ്

തിരുവനന്തപുരം:തെരഞ്ഞെടുപ്പിന് ശേഷം ശബരിമല വിഷയത്തില്‍ പ്രകോപന പരാമര്‍ശവുമായി ആലപ്പുഴയിലെ നിയുക്ത എംപി എ.എം ആരിഫ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കില്‍ എസ്എഫ്‌ഐയിലെയും ഡിവൈഎഫ്‌ഐലെയും നൂറ് കണക്കിന് യുവതികള്‍ ശബരിമലയില്‍ എത്തുമായിരുന്നുവെന്ന് എം.എ. ആരിഫ് പറഞ്ഞു. പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.എ. ആരിഫ്. 

സിപിഎം മിതത്വം പാലിച്ചതിനാലാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്തത്. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍ഡിഎഫിന് തിരിച്ചടി ആയി. ശബരിമല വിവാദം ജനങ്ങളോട് പറയുന്നതില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടു.

തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ശബരിമല യുവതീ പ്രവേശനം പറഞ്ഞാല്‍ തിരിച്ചടി ആകുമോ എന്ന് എല്‍ഡിഎഫ് ഭയപ്പെട്ടിരുന്നു. അതിനാല്‍ വിഷയം ഉന്നയിക്കണ്ടാ എന്ന് തീരുമാനിച്ചു. അരൂരില്‍ വോട്ട് കുറയാനുള്ള കാരണം തന്റെ ആത്മവിശ്വാസമായിരുന്നു. അവിടെ കൂടുതല്‍ പ്രവര്‍ത്തനം നടത്തിയില്ലെന്നും ആരിഫ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.