ചൂട്: കുവൈത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ചസമയത്തെ ജോലിക്ക് വിലക്ക്

Monday 27 May 2019 10:10 pm IST

കുവൈറ്റ് സിറ്റി:വേനല്‍ കടുത്തതോടെ സൂര്യതാപം ഏല്‍ക്കുന്ന തരത്തില്‍ തൊഴിലാളികളെ കൊണ്ട് തുറന്ന സ്ഥലത്ത് പണി എടുപ്പിക്കരുതെന്നാണ് കുവൈത്ത് മാന്‍ പവര്‍ അതോറിറ്റിയുടെ ഉത്തരവ്. നിയമം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേക ജോലിക്കാരെ നിയോഗിക്കുമെന്നും ,നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

നിയമം നടപ്പാക്കിയില്ലെങ്കില്‍ ആദ്യം നോട്ടീസും ആവര്‍ത്തിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 കുവൈത്ത് ദിനാര്‍ എന്ന നിലയില്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ നിയമം ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കും. ഉച്ച സമയത്ത് നല്‍കുന്ന വിശ്രമസമയനഷ്ടം മറികടക്കാന്‍ രാവിലെയും വൈകുന്നേരവും അധിക സമയം ജോലി ചെയ്യാം. വ്യവസായ മേഖലയില്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പരിശോധനയ്യം ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.