കോലഞ്ചേരി: പട്ടിമറ്റം റൂട്ടില്‍ വലമ്പൂര്‍ കുരിശ് മുതലുള്ള റോഡരികില്‍ മാലിന്യം തള്ള ല്‍ പതിവായി. പട്ടിമറ്റം തെക്കേകവല മുതല്‍ അഗപ്പെ കമ്പനിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച സിസിടിവികള്‍ സാമൂഹ്യ സുരക്ഷ ഒരുക്കിയതോടെ ക്യാമറയുടെ കണ്ണുമറയുന്ന ഭാഗത്താണ് ഇപ്പോള്‍ സാമൂഹ്യദ്രോഹികള്‍ മാലിന്യം തള്ളുന്നത്. ഇതോടെ പൊറുതിമുട്ടിയത് നാട്ടുകാരും വഴിയാത്രക്കാരുമാണ്.
റോഡില്‍ ചിതറിക്കിടക്കുന്ന മാംസാവശിഷ്ടങ്ങളും മറ്റും തെരുവ്നായ്ക്കളുടെ ശല്യത്തിന് കാരണമാകുന്നുണ്ട്. കടുത്ത ദുര്‍ഗന്ധംമൂലം മൂക്കുപൊത്തിയാല്‍ മാത്രമേ ഇതിലൂടെ യാത്ര ചെയ്യാന്‍ സാധിക്കു. ജനവാസമേഖലയായതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: