ന്യൂദല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്നതെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് പാര്‍ട്ടിക്കുണ്ടായത്. ഇതിനെ തുടര്‍ന്നാണ് മൂവരും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്.
തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയ മുകുള്‍ റോയിയുടെ മകനും ബീജ്പുര് എംഎല്‍എയുമായ സുഭ്രാംശും റോയി, സുനില്‍ സിങ് ശീല് ഭദ്ര ദത്ത എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
അതേസമയം 50 ടിഎംസി കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് വലിയ ഭൂരിപക്ഷം നേടാന്‍ സാധിച്ചതോടെ കൂടുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേക്കേറുന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: