തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ഒളിംപ്യന്‍ മേഴ്സി കുട്ടനെ നിയമിച്ചു. നിലവില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റാണ് മേഴ്സി കുട്ടന്. പ്രസിഡന്റായിയുള്ള നിയമനം നേരത്തെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നിരുന്നതിനാല്‍ നിയമനം നീണ്ടു. കായിക രംഗത്തെ മികവിനുള്ള അര്‍ജുന, ജിവി രാജ തുടങ്ങി നിരവധി അവാര്‍ഡ് ജേതാവാണ് മേഴ്സി കുട്ടന്.
16 തവണ രാജ്യാന്തരമത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ലോംഗ്ജംപില് 6 മീറ്റര്‍ പിന്നിട്ട ആദ്യ ഇന്ത്യന്‍ വനിതാതാരമാണ്. ടാറ്റാസില്‍ നിന്നും സ്പോര്‍ട്സ് ഓഫീസറായി വിരമിച്ച ശേഷം എറണാകുളത്ത് അക്കാദമി സ്ഥാപിച്ചിരുന്നു. 10 വര്‍ഷത്തിനിടെ നിരവധി താരങ്ങള്‍ അക്കാദമിയില്‍ നിന്നും ഇന്ത്യന്‍ കുപ്പായം അണിഞ്ഞു. കായികതാരമായിരുന്ന പരേതനായ മുരളി കുട്ടനാണ് ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: