കൊല്‍ക്കത്ത: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചു, മറ്റ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ഔദ്യോഗികചടങ്ങെന്ന നിലയില്‍ പങ്കെടുക്കും, മമത മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്തുടനീളം മോദിയുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ട നേതാവ് എന്ന നിലയില്‍ മമതയുടെ സാന്നിധ്യം ശ്രദ്ധേയമാകും. അതേസമയം, ബംഗാളിലെ തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലേക്ക് പോകുന്നതും മമതയുടെ തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് സൂചന. നാളെയാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: