ശ്രീലങ്കയില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

Wednesday 29 May 2019 8:38 am IST

ന്യൂദല്‍ഹി: ശ്രീലങ്കയില്‍ പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

സഹായം ആവശ്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി. ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.