ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍ വ്യാജമദ്യം കുടിച്ച് 14 പേര് മരിച്ചു. രാംനഗര്‍ പ്രദേശത്താണ് ദുരന്തമുണ്ടായത്.
പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടു. നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാലുപേരും ഉള്‍പ്പെടുന്നു. സംഭവത്തിന് പിന്നാലെ ബരാബങ്കിലെ ജില്ലാ ഭരണാധികാരികളെയും എട്ട് പോലീസുദ്യോഗസ്ഥരെയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: