മുംബൈ: മഹാരാഷ്ട്രയിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം 220 സീറ്റില്‍ കൂടുതല്‍ നേടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വോട്ട് ബാങ്കായല്ല ഇവരെ കണക്കാക്കുന്നത്. എല്ലാവരേയും സമഭാവനോടയാണ് കാണുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, ജോലി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മോദി പ്രാധാന്യം നല്‍കുകയും അവ ഉറപ്പാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎയുടെ ഭരണം വിലയിരുത്തുമ്പോള്‍ ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ പിന്തള്ളിയില്ലെന്ന് മനസ്സിലാക്കാം. വരുംദിനങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കായി കാഴ്ചവെയ്ക്കുമന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: