സാക്ഷര കേരളത്തെ സിപിഎം രാക്ഷസ കേരളമാക്കി മാറ്റി: കെ.പി.ശ്രീശന്‍

Saturday 1 December 2012 10:57 pm IST

തൃപ്പൂണിത്തുറ: സാക്ഷരകേരളത്തെ രാക്ഷസകേരളമാക്കി മാറ്റിയതാണ്‌ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം കൊണ്ട്‌ സിപിഎം ചെയ്തതെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍ പറഞ്ഞു. എം.എം.മണിയുടെ പ്രസംഗം സിപിഎം മുഖത്തെയാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. വര്‍ഗശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന സിപിഎം നയം രാജ്യത്തോടുള്ള കടപ്പാടില്ലായ്മയാണ്‌ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയകൃഷ്ണന്‍ മാസ്റ്റര്‍
ബലിദാനദിനത്തോടനുബന്ധിച്ച്‌ യുവമോര്‍ച്ച ജില്ലാകമ്മറ്റി തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു കെ.പി.ശ്രീശന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ അരുണ്‍ കല്ലാത്ത്‌ അദ്ധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്മാരായ പി.എം.വേലായുധന്‍, ശ്യാമള എസ്‌.പ്രഭു ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്‌.ഷൈജു, ബിജെപി ജില്ലാ ഭാരവാഹികളായ എന്‍.പി.ശങ്കരന്‍കുട്ടി, എം.എന്‍.മധു, നെടുമ്പാശ്ശേരി രവി, പി.കൃഷ്ണദാസ്‌, അഡ്വ.കെ.വി.സാബു, കെ.പി.സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട്‌ വടക്കേക്കോട്ടവാതിലില്‍നിന്നും ആരംഭിച്ച പ്രകടനത്തിന്‌ യുവമോര്‍ച്ച ജില്ലാ നേതാക്കളായ രാജീവ്‌ മുതിരക്കാട്‌, പി.എസ്‌.സ്വരാജ്‌, കെ.കെ.രാജേഷ്‌, അനൂപ്‌ ശിവന്‍, അഡ്വ.അനീഷ്‌ മുരളീധരന്‍, എം.ജി.അഭിലാഷ്‌, എ.എസ്‌.ഷിനോ, പി.എസ്‌.ഷൈലേഷ്കുമാര്‍, പി.എ.അജേഷ്‌, ശ്രീകാന്ത്‌ എസ്‌.കൃഷ്ണന്‍, രാഹുല്‍ തൃപ്പൂണിത്തുറ എന്നിവര്‍ നേതൃത്വം നല്‍കി.
യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ 14-ാ‍ം ബലിദാനദിനം കരിയാട്‌ ജംഗ്ഷനില്‍ ആചരിച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ബാബു കരിയാട്‌ ഉദ്ഘാടനം ചെയ്തു. മോഹനന്‍ പറമ്പില്‍, കെ.ആര്‍. ശശി, എ.പി. വത്സരാജ്‌, സാജന്‍ ഗോപാല്‍, സജി, ശ്രേയസ്‌, അയ്യപ്പന്‍കുട്ടി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.
തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ആര്‍. സാബു അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം അധ്യക്ഷന്‍ വി.ആര്‍. വിജയകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.പി. സുബ്രഹ്മണ്യന്‍, യു. മധുസൂദനന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി. സുനില്‍കുമാര്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ പി.വി.പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ്‌. രാജേഷ്‌, വി.ബി. വിനോദ്‌, കെ.എസ്‌.സുജിത്ത്‌, ധനേഷ്‌ എരൂര്‍, സോമനാഥന്‍, ഇ.എന്‍. സുജേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
കുന്നുംപുറത്ത്‌ ബിജെപി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ജയകൃഷ്ണന്‍ സ്മാരക ബസ്ഷെല്‍ട്ടര്‍ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി.ജെ. തോമസ്‌ നിര്‍വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം പി.എന്‍. ശങ്കരനാരായണന്‍ അധ്യക്ഷ വഹിച്ച യോഗത്തില്‍ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം നെടുമ്പാശ്ശേരി രവി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ഭാഷാ ന്യൂനപക്ഷ സെല്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി. രാജഗോപാല്‍, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷാലി വിനയന്‍, ബിജെപി എറണാകുളം നിയോജകമണ്ഡലം സെക്രട്ടറി യു.ആര്‍. രാജേഷ്‌, 36-ാ‍ം ഡിവിഷന്‍ പ്രസിഡന്റ്‌ ജയന്‍ തോട്ടുങ്കല്‍, ദേവിദാസ്‌, സുബീഷ്‌ വടക്കേടത്ത്‌, അജേഷ്‌, ദിലീപ്‌, തങ്കപ്പന്‍, ലക്ഷ്മണന്‍, പ്രദീപ്‌ കുന്നുംപുറം, ജോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബിജെപി കടവന്ത്ര ഡിവിഷന്‍ കമ്മറ്റി സംഘടിപ്പിച്ച ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണപരിപാടിയില്‍ വിഎച്ച്പി ജില്ലാ പ്രസിഡന്റ്‌ എസ്‌.ജെ.ആര്‍. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി തൃക്കാക്കര മണ്ഡലം സെക്രട്ടറി സി. സതീശന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.ആര്‍. ഓമനക്കുട്ടന്‍, സുനില്‍ മഠത്തില്‍ പറമ്പില്‍, വിശ്വനാഥന്‍ നായര്‍, എസ്‌. രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചൂര്‍ണിക്കര പഞ്ചായത്ത്‌ ബിജെപി യുവമോര്‍ച്ച തായിക്കാട്ടുകര എസ്‌എന്‍ പുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി. എസ്‌എന്‍ പുരത്ത്‌ നടന്ന ചടങ്ങില്‍ ചൂര്‍ണിക്കര പഞ്ചായത്ത്‌ മെമ്പര്‍ രമണന്‍ ചേലാക്കുന്ന്‌ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിറ്റ്‌ പ്രസിഡന്റ്‌ വി.എസ്‌. സുനില്‍, ബിജെപി മണ്ഡലം ട്രഷറര്‍ എന്‍. ചന്ദ്രശേഖരന്‍നായര്‍, ബിജെപി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.എം. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
എളമക്കര പുന്നയ്ക്കലില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌. സുരേഷ്കുമാര്‍ ഉദ്ഘാടനംചെയ്തു. എളമക്കര മേഖലാ പ്രസിഡന്റ്‌ ടി.ബി. രവി അധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം സെക്രട്ടറി പി.ജി. മനോജ്കുമാര്‍, കലൂര്‍ മേഖലാ പ്രസിഡന്റ്‌എ.ബി. അനില്‍കുമാര്‍, പുതുക്കലവട്ടം ബാലചന്ദ്രന്‍, ബിജെപി ഡിവിഷന്‍ പ്രസിഡന്റ്‌ സുനില്‍കുമാര്‍ പങ്കെടുത്തു.
ചൊവ്വരറെയില്‍വേസ്റ്റേഷന്‍ജംഗ്ഷനില്‍ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. ഹിന്ദുഐക്യവേദി താലൂക്ക്‌ സെക്രട്ടറി കെ.എസ്‌.സുനില്‍കുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച യൂണിറ്റ്‌ പ്രസിഡന്റ്‌ അജീഷ്‌ ചിലമ്പിള്ളി അദ്ധ്യക്ഷതവഹിച്ചു. പി.ആര്‍.കെ.മേനോന്‍, ടി.കെ.സഹദേവന്‍, ബിജീഷ്‌ ബാബു എന്നിവര്‍ പ്രസംഗിച്ചു.
കോതമംഗലം നിയോജകമണ്ഡലത്തിലെ വാരപ്പെട്ടി, കുട്ടമ്പുഴ, നെല്ലിക്കുഴി പഞ്ചായത്തുകളില്‍ അനുസ്മരണ ദിനാചരണം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന അനുസ്മരണ ദിനാചരണത്തിന്‌ സംസ്ഥാന സമിതിയംഗം എം.എന്‍.ഗംഗാധരന്‍ മണ്ഡലം നേതാക്കളായ സന്തോഷ്‌ പത്മനാഭന്‍, പി.കെ.ബാബു, അനില്‍ ആനന്ദ്‌, ടി.എസ്‌.സുനീഷ്‌ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.