കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഇന്ന് ഒരു തൃണമൂല്‍ എംഎല്‍എ അടക്കം നാല് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.
ലാബ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള മുനീറുള്‍ ഇസ്ലാമാണ് ജനറല്‍ സെക്രട്ടറി വിജയ വാര്‍ഗിയയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ അംഗമായത്. മുനീറുള്‍ ഇസ്ലാമിനൊപ്പം വീര്‍ ഭൂമില് നിന്നുള്ള തൃണമൂല്‍ ഭാരവാഹികളാല്‍ മുന്‍ എംഎല്‍എ ഗദാധര് ഹസ്റ, ആസിഫ് ഇക്ബാല്‍, നിമായി ദാസ് എന്നിവരും ബിജെപിയിലെത്തി.
മമതാ ബാനര്‍ജിയുടെ നയങ്ങളോടുള്ള എതിര്‍പ്പാണ് ബിജെപിയില്‍ ചേരാന്‍ കാരണമെന്ന് നേതാക്കള്‍ പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.ചൊവ്വാഴ്ച രണ്ട് തൃണമൂല്‍ എംഎല്‍എമാരും ഒരു സിപിഎം എംഎല്‍എയും അറുപതോളം തൃണമൂല്‍ കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: