തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാര്‍ ആരൊക്ക എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കുമ്മനം രാജശേഖരന് നാളെ ദല്ഹിക്കുപോകും. രാവിലെ തിരുവന്തപുരത്തുനിന്നുള്ള വിമാനത്തിലാണ് ദല്‍ഹിക്കു പോകുക കേരളത്തിന് കേന്ദ്രമന്ത്രി സഭയില്‍ പ്രാതിനിധ്യം ഉണ്ടെന്ന സൂചനയുണ്ട്.
കുമ്മനത്തിനു പുറമെ വി. മുരളീധരന്, സുരേഷ് ഗോപി, അല്‍ഫോന്‍സ് കണ്ണന്താനം, പി. സി തോമസ് തുടങ്ങിയവരുടെ പേരുകളും മാധ്യമങ്ങള്‍ നിരത്തുന്ന കേന്ദ്രമന്ത്രിമാരുടെ പട്ടികയിലുണ്ട്. രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയക്ക് സാക്ഷ്യം വഹിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന് പിള്ള ഉള്‍പ്പെടെ പ്രമുഖ ബിജെപി നേതാക്കളും ദല്‍ഹിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: