തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികകളിലെ നിയമനത്തിനുള്ള സര്‍ക്കാര്‍ നിലപാട് അഴിമതിയും സ്വജനപക്ഷപാതവും ലക്ഷ്യമിട്ടെന്ന് വി. മുരളീധരന് എംപി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികകളിലെ നിയമനത്തില്‍ നിന്ന് വിദഗ്ധ സമിതിയെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ഗൂഢവും പ്രത്യേക താല്പര്യത്തോടെയുള്ളതുമാണ്. വീണ്ടും ബന്ധു നിയമനങ്ങള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നിയമം നല്‍കാനുള്ള നീക്കത്തിനു മുന്നോടിയായാണ് ഉത്തരവെന്നും മുരളീധരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: