ലണ്ടന്‍: ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഇന്ത്യയുടെ നാലാം നമ്പറില്‍ ആരെന്നകാര്യത്തില്‍ തീരുമാനമായി. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നാലാമനായി സെഞ്ചുറിയടിച്ച രാഹുല്‍ ലോകകപ്പില്‍ നാലാമനായി ബാറ്റ് ചെയ്യുമെന്ന് എതാണ്ടുറപ്പായി.
ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഓപ്പണിങ് ബാറ്റ്്സ്മാനാണ് രാഹുല്‍. സന്നാഹ മത്സരത്തില്‍ നാലാമനായി ഇറങ്ങി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ശക്തമായി പൊരുതിനിന്ന രാഹുല്‍ ധോണിക്കൊപ്പം ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി. 99 പന്തില്‍ 108 റണ്‍സ്് കുറിച്ചാണ് കളം വിട്ടത്. ധോണിക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 164 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.
ധോണിയും സെഞ്ചുറി കുറിച്ച മത്സരത്തില്‍ ഇന്ത്യ 95 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ഇന്ത്യ മുന്നോട്ടുവച്ച 360 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്് ബാറ്റ് പിടിച്ച ബംഗ്ലാദേശ് 49.3 ഓവറില്‍ 264 റണ്‍സിന് ഓള് ഔട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: